2012-04-25 14:21:28

അഞ്ചാം പനിബാധ കുറയുന്നു


25 ഏപ്രില്‍ 2012, ജെനീവ
ആഗോള തലത്തില്‍ അഞ്ചാം പനി അഥവാ മീസല്‍സ് ബാധിച്ചു മരണമടയുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 2000 - 2010 കാലയളവില്‍ ഏകദേശം 96 ലക്ഷം കുട്ടികളെ ഈ രോഗത്തിന്‍റെ പിടിയില്‍ നിന്നു മോചിപ്പിക്കാന്‍ പ്രതിരോധ കുത്തിവയ്പ്പിലൂടെ സാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ് വ്യാപകമായിട്ടില്ലാത്ത ഇന്ത്യയിലും ആഫ്രിക്കയിലുമാണ് ഈ രോഗം മൂലമുള്ള മരണങ്ങളില്‍ അധികവുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടന ഏപ്രില്‍ 21ാം തിയതി മുതല്‍ 28ാം തിയതി വരെ ലോക പ്രതിരോധകുത്തിവയ്പ്പ് വാരമായി ആചരിക്കുന്നതോടനുബന്ധിച്ചാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.








All the contents on this site are copyrighted ©.