24 ഏപ്രില്‍ 2012, ഇംഫാല്‍ മണിപ്പൂരിലെ കത്തോലിക്കാ വനിതാ സംഘം നടത്തിയ പ്രഥമ സംസ്ഥാന
സംഗമത്തില്‍ മൂവായിരത്തോളം പ്രാദേശിക പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ ഇരുപതാം തിയതി
മുതല്‍ ഇരുപത്തിമൂന്നാം തിയതി വരെ നടന്ന സമ്മേളനത്തിന്‍റെ ചിന്താവിഷയം സാമൂഹ്യ പരിവര്‍ത്തനത്തില്‍
സ്ത്രീകളുടെ പങ്ക് എന്നതായിരുന്നു. കോഹിമ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് തോപ്പില്‍ സമ്മേളനത്തില്‍
മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ ലിംഗസമത്വം, പൊതുരംഗത്തു സ്ത്രീകളുടെ പ്രവര്‍ത്തനം,
ഗ്രാമീണ സാമ്പത്തീക മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവന, സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷവും
സ്ത്രീകളും തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പ്രമുഖര്‍ പ്രഭാഷണം നടത്തി. കുടുംബങ്ങളെ
പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.