24 ഏപ്രില്‍ 2012, കൊച്ചി നവോദയ അപ്പച്ചന്‍റെ നിര്യാണത്തില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ്
ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ വേര്‍പാട് കലാരംഗത്ത് പ്രത്യേകിച്ച്
സിനിമാ രംഗത്ത് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
പ്രസ്താവിച്ചു. നവോദയ അപ്പച്ചന്‍റെ ഉടമസ്ഥതയിലായിരുന്ന വസ്തുവിലാണ് സീറോ മലബാര്‍ സഭയുടെ
കേന്ദ്ര കാര്യാലയം സ്ഥിതിചെയ്യുന്നതെന്നും കര്‍ദിനാള്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു. മലയാള
സിനിമാരംഗത്തു സംഘാടനം, നിര്‍മാണം, വിതരണം, തുടങ്ങിയ വിവിധ രംഗത്തു അതുല്യ സംഭാവനകള്‍
നല്‍കിയിട്ടുള്ള നവോദയ അപ്പച്ചന്‍ (87) തിങ്കളാഴ്ച വൈകിട്ട് 6.45 ന് എറണാകുളത്തെ ലേക്‌ഷോര്‍
ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. സീരിയല്‍ രംഗത്തും തനതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള
അദ്ദേഹമാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷന്‍ സീരിയലായ ബൈബിള്‍ കഥകളുടെ നിര്‍മാതാവ്.