2012-04-21 10:42:37

പാപ്പായുടെ
ബഹുമാനാര്‍ത്ഥം
ബര്‍ത്തോള്‍ഡിയുടെ സിംഫണി


20 ഏപ്രില്‍ 2012, വത്തിക്കാന്‍
പാപ്പായുടെ പിറന്നാളും സ്ഥാനരോഹണ വാര്‍ഷികവും സംഗീതസാന്ദ്രമായി ആഘോഷിക്കും. ഏപ്രില്‍ 20-ാം തിയതി സായാഹ്നത്തില്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് പാപ്പായ്ക്ക് അഭിവാദ്യമായി സംഗീതവിരുന്ന് അരങ്ങേറുന്നത്. 200-പേരുടെ ഗായസംഘവും 100 കലാകാരന്മാരുടെ പശ്ചാത്തല സംഗീതവും 4 വിശ്വത്തര ഏകാലപന ഗായകരുമാണ് സംഗീതനിശയില്‍ പങ്കെടുക്കുന്നത്.

പ്രശസ്ത ഇറ്റാലിയന്‍ സംഗീതജ്ഞന്‍ റിക്കാര്‍ദോ ഷൈലിയുടെ സംവിധാനത്തില്‍ മാന്‍ഡോള്‍സണ്‍ ബര്‍ത്തോള്‍ഡിയുടെ ‘ലോബ്സാങ്ങ്’ സ്തുതിപ്പ് എന്നറിയപ്പെടുന്ന Bb Major-ലുള്ള വിഖ്യാതമായ രണ്ടാം സിംഫണിയാണ് പാപ്പായ്ക്ക് ആഭിവാദ്യമായി അവതരിപ്പിക്കപ്പെടുന്നത്.
ഒരു മണിക്കൂറും പത്തു മിനിറ്റും നീണ്ടുനില്ക്കുന്നതാണ് ഈ വിശ്വത്തര സംഫണി. പാപ്പായുടെ സംഗീത വരുന്നു നയിക്കുന്ന റിക്കാര്‍ദോ ഷൈലി, ഇറ്റലിയിലെ മിലാന്‍ സ്വദേശിയും പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ലൂച്ചിയാനോ ഷൈലിയുടെ പുത്രനുമാണ്.
1964-ല്‍ മിസ്സാ പാപ്പേ പാവുളി missa papae pauli എന്ന പേരിലുള്ള തന്‍റെ പിതാവിന്‍റെ സംഗീത സൃഷ്ടി പോള്‍ ആറാമന്‍ പാപ്പയുടെ ബഹുമാനാര്‍ത്ഥം വത്തിക്കാനില്‍ അവതരിപ്പിച്ച നല്ല ഓര്‍മ്മയുമായിട്ടാണ് റിക്കോദോ ഷൈലി പതിറ്റാണ്ടുകള്‍ക്കു ശേഷം വത്തിക്കാനിലെത്തുന്നതെന്ന്,
മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

സംഗീതജ്ഞനും മഹാപണ്ഡിതനുമായ ബനഡിക്ട് 16-ാമന്‍ പാപ്പായുടെ മുന്നില്‍ സംഫണി അവതിരിപ്പിക്കുന്നതിലുള്ള സന്തോഷത്തൊടൊപ്പം, അവസാനം പാപ്പായുടെ തനിമയാര്‍ന്ന സംഗീതവിമര്‍ശനവും ആശിര്‍വ്വാദവും സ്വീകരിക്കുന്ന അനുഗ്രഹ മുഹൂര്‍ത്തത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന്, ആഗോളതലത്തില്‍ പ്രാഗത്ഭ്യവും പ്രശസ്തിയുമുള്ള ഷൈലി അഭിമുഖത്തില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.