2012-04-18 19:10:44

കോണ്‍സ്റ്റന്‍റൈന്‍
ചക്രവര്‍ത്തിയുടെ
മാനസാന്തര വാര്‍ഷികം


18 ഏപ്രില്‍ 2012, റോം
ക്രിസ്തുമതത്തിന്‍റെ വളര്‍ച്ചയ്ക്ക് വഴിതെളിച്ച കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തിന്‍റെ 1700 വാര്‍ഷികം അനുസ്മരിക്കുന്ന ചരിത്ര സെമിനാര്‍ റോമില്‍ ആരംഭിച്ചു, വത്തിക്കാന്‍ ലൈബ്രറിയും ശാസ്ത്ര പഠനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയും ചേര്‍ന്നാണ് ഏപ്രില്‍ 18-ാം തിയിതി മുതല്‍ 21-വരെ തിയതികളില്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തിന്‍റെ
ചരിത്ര സെമിനാര്‍ റോമില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
“മഹാനായ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും യൂറോപ്പില്‍ വിശ്വാസത്തിന്‍റെ വേരുകളും,” എന്നതാണ് സെമിനാറിന്‍റെ പ്രമേയം.
ക്രിസ്തുവര്‍ഷം 312 ഒക്ടോബര്‍ 28-ാം തിയതി, റോമില്‍ ടൈബര്‍ നദിക്കു മുകളിലുള്ള മില്‍വിയന്‍ പാലത്തില്‍വച്ച്, മാക്സെന്തിയൂസിന്‍റെയും കോണ്‍സ്റ്റന്‍റൈന്‍റെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ യുദ്ധത്തില്‍ ലഭിച്ച വിജയമാണ് ചക്രവര്‍ത്തിയുടെ മാനസാന്തരത്തിന് വഴിതെളിച്ചതെന്ന് സെമിനാറിന്‍റെ സംഘാടകര്‍ വെളിപ്പെടുത്തി.

സാമ്പാജ്യത്തിന്‍റെ ശത്രുവും തന്‍റെ അനന്തരവനുമായിരുന്ന മാക്സെന്തിയൂസിന്‍റെ പരാജയവും മരണവും ക്രിസ്തുവിന്‍റെ ദൈവികമായ ഇടപെടല്‍ മൂലമാണെന്നു വിശ്വസിച്ച ചക്രവര്‍ത്തി, ക്രിസ്തുമത-പീഡനം അവസാനിപ്പിക്കുയും,
വിശ്വാസം സ്വീകരിച്ച് അതിന്‍റെ പ്രായോക്താവും സംരക്ഷകനുമായി തീരുകയുമാണുണ്ടായതെന്ന്, പൊന്തിഫിക്കല്‍ ചരിത്രപഠന കമ്മിറ്റിയുടെ പ്രസിഡന്‍റ്, മോണ്‍സീഞ്ഞോര്‍ ആര്‍ദൂരാ പ്രസ്താവനയില്‍ വ്യക്തമാക്കി.










All the contents on this site are copyrighted ©.