2012-04-13 10:18:13

‘പാപ്പായെക്കുറിച്ച്
20 പ്രമുഖര്‍’ -ഗ്രന്ഥലോകം


12 ഏപ്രില്‍ 2012, ജര്‍മ്മനി
പാപ്പായുടെ ആത്മീയ ചൈതന്യവും പ്രശാന്തതയും തന്നെ ആകര്‍ഷിച്ചുവെന്ന്, ലോക ഫുഡ്ബോള്‍ താരം, ബെക്കന്‍ബോവര്‍ പ്രസ്താവിച്ചു.
85-ാം പിറന്നാള്‍ ആഘോഷിക്കുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ബഹുമാനാര്‍ത്ഥം മീഡിയ മരിയ, എന്ന പ്രസാധകര്‍ പുറത്തിറക്കുന്ന ‘പാപ്പായെക്കുറിച്ച് 20 പ്രമുഖര്‍,’ (prominenete uber den papst) എന്ന ജര്‍മ്മന്‍ പുസ്തകത്തിലാണ് 80-കളിലെ ലോക ഫുഡ്ബോള്‍ താരം, ഫ്രാന്‍സ് ബെക്കന്‍ബോവര്‍ ഇപ്രകാരം പ്രസ്താവിച്ചത്.
തന്‍റെ വ്യക്തഗത വിശ്വാസം ബലപ്പെട്ടത് ബനഡിക്ട് 16-ാമന്‍ പാപ്പയുമായുള്ള 2005-ലെ കൂടിക്കാഴ്ചയ്ക്കു ശേഷമാണെന്ന്, ജര്‍മ്മനിയെ മൂന്നു തവണ ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ച ബെക്കന്‍ബോവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

120 പേജുകളുള്ള ബഹുവര്‍ണ്ണ സചിത്ര ഗ്രന്ഥത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബാറക്ക് ഒബാമാ, ജര്‍മ്മന്‍ ചാന്‍സലര്‍ ക്രിസ്റ്റൃന്‍ വൂള്‍ഫ് എന്നിങ്ങനെ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പാപ്പായുമായുള്ള അവരുടെ വ്യക്തഗത കൂടിക്കാഴ്ചകളുടെ അനുഭവങ്ങള്‍ രസകരമായി പങ്കുവയ്ക്കുന്നുവെന്ന് പുസ്തകം വായിച്ച പാപ്പായുടെ സെക്രട്ടറി
ജോര്‍ജ്ജ് ജാന്‍സെയിന്‍, വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരേ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.