2012-04-13 18:24:20

റിയോ മേളയ്ക്ക്
ആമുഖമായി
മിഷന്‍വാരം


13 ഏപ്രില്‍ 2012, ബ്രസീല്‍
ആഗോള യുവജനമേളയ്ക്ക് ആമുഖമായി പ്രേഷിതവാരം ആഘോഷിക്കുമെന്ന് അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു. 2013 ജൂലൈ മാസത്തില്‍ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന ലോക യുവജന സംഗമത്തിന് തയ്യാറെടുപ്പായിട്ടാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രേഷിതവാരം ബസ്രീലിലെ എല്ലാ രൂപതകളിലും ആഘോഷിക്കാന്‍ പോകുന്നതെന്ന് സംഗമത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന കര്‍ദ്ദിനാള്‍ റയില്‍ക്കോ അറിയിച്ചു.
യുവജനമേളയ്ക്കായുള്ള ആത്മീയ ഒരുക്കത്തോടൊപ്പം ലോകത്തിന്‍റെ
നാനാ ഭാഗത്തുനിന്നുമെത്തുന്ന യുവജനങ്ങളെ സ്വീകരിക്കാനും അവര്‍ക്ക് ആതിഥേയത്വം നല്കുവാനും ബ്രസീലിയന്‍ കുടുബങ്ങളെ ഒരുക്കുവാന്‍
ഈ പ്രേഷിതവാരം സഹായിക്കുമെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു.

2013 ജൂലൈ 17-മുതല്‍ 20-വരെ തിയതികളിലാണ് ലോകയുവജനമേള ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്നത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സംഗമത്തില്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.