2012-04-13 10:25:05

നവസുവിശേഷവത്ക്കരണം
കേരളത്തില്‍
പ്രസക്തമെന്ന്


12 ഏപ്രില്‍ 2012, റോം
വിശ്വാസ പാരമ്പര്യമുള്ള കേരളത്തിലും നവസുവിശേഷവത്ക്കരണത്തിന് പ്രസക്തിയുണ്ടെന്ന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,
റെയ്നോ ഫിസിക്കേല്ലാ.

ഏപ്രില്‍ 11-ന് റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ചത്.

ബനഡിക്ട് 16-ാമന്‍ പാപ്പായുടെ കാലികമായ സഭാ നവീകരണ ദര്‍ശനമാണ് നവസുവിശേഷവത്ക്കരണമെന്നും, ക്രിസ്തുവിനെ ഇന്നത്തെ സംസ്കാരങ്ങള്‍ക്കും ജനതകള്‍ക്കും ലഭ്യമാക്കുകയാണ്
വത്തിക്കാന്‍റെ ഈ പുതിയ കര്‍മ്മപദ്ധതിയുടെ ലക്ഷൃമെന്നും
ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വിശദമാക്കി.

ആഗോളവത്ക്കരണം മൂലം ന്യൂയോര്‍ക്ക് മുതല്‍ ന്യൂഡല്‍ഹിവരെ മനുഷ്യസമൂഹം സാമൂഹ്യ-സാംസ്കാരിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ക്രൈസ്തവ ജീവിതത്തെ സഭയുടെ ഘടനയുമായി കൂടുതല്‍ ബന്ധപ്പെടുത്തുവാനുള്ള അതിര്‍വരമ്പുകളില്ലാത്ത നവീകരണ പദ്ധതിയാണ് നവസുവിശേഷവത്ക്കരണമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വിശേഷിപ്പിച്ചു.

ക്രിസ്തുവിനെ അറിയാത്തവരുടെ മദ്ധ്യേ സുവിശേഷം പ്രഘോഷിക്കുന്നത് സുവിശേഷവത്ക്കരണമാണെങ്കില്‍, ക്രിസ്തുവിനെ അറിഞ്ഞവരുടെ വിശ്വാസത്തെ നവീകരിച്ച് അവരെ സഭയിലെ സജീവ അംഗങ്ങളാക്കുകയാണ് നവസുവിശേഷവത്ക്കരണത്തിന്‍റെ ലക്ഷൃമെന്ന് ദൈവശാസ്ത്ര പണ്ഡിതനായ ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വിവരിച്ചു.








All the contents on this site are copyrighted ©.