2012-04-13 10:21:47

ഡിജിറ്റല്‍വത്കൃതമാകുന്ന
വത്തിക്കാന്‍ ഗ്രന്ഥാലയം


12 ഏപ്രില്‍ 2012, റോം
വത്തിക്കാന്‍ ഗ്രന്ഥാലയം ഡിജിറ്റല്‍വത്ക്കരിക്കപ്പെടുന്നു.
80,000-ല്‍പ്പരം കയ്യെഴുത്തു പ്രതികളും 9000- മൂലകൃതികളുമുള്ള വത്തിക്കാന്‍ ലൈബ്രറിയാണ് ലണ്ടണിലെ പൊളോണ്‍സ്ക്കി ഫൗണ്ടേഷന്‍റെ സഹായത്തോടെ ഡിജിറ്റല്‍വത്കൃതമാകുന്നതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പുരാതന മത സാംസ്കാരിക ചരിത്ര കൃതികളുള്ള പ്രശസ്തമായ വത്തിക്കാന്‍ ലൈബ്രറിയുടെ ഡിജിറ്റല്‍വത്ക്കരണം 5 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുവാനാണ് ശ്രമമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ഓക്സഫോര്‍ഡ് ബോഡലെയിന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

സഭാ പിതാക്കന്മാരുടെ ആദ്യ നൂറ്റാണ്ടുകളിലെ രചനകള്‍, മാര്‍പാപ്പമാരുടെ കൈപ്പടകള്‍, പ്ലെയിറ്റോ, ഹോമര്‍, ഹിപ്പോക്രാറ്റസ് തുടങ്ങിയ വിശ്വചിന്തകരുടെ മൂലകൃതികള്‍, ഗ്രീക്ക് ഹീബ്രൂ ഭാഷകളിലെ പുരാതന ബൈബിള്‍ പ്രതികള്‍, ഗുട്ടന്‍ബെര്‍ഗ്ഗ് അച്ചടിച്ച ബൈബിളിന്‍റെ ആദ്യപ്രതി തുടങ്ങിയവ ഉള്‍പ്പെടുന്ന വത്തിക്കാന്‍റെ അമൂല്യ ശേഖരം ഡിജിറ്റല്‍വത്ക്കരണത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാവുമെന്നത്, പദ്ധയുടെ വന്‍ നേട്ടമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.