11 ഏപ്രില്‍ 2012, റോം ഏപ്രില്‍ 16-ാം തിയതി 85-വയസ്സു തികയുന്ന പാപ്പാ ക്ഷീണതനെങ്കിലും
ഉത്തരവാദിത്തങ്ങളില്‍ ഉത്സുകനാണ്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമിനു പുറത്ത് ക്യാസില്‍
ഗണ്ടോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയില്‍ വെള്ളിയാഴ്ചവരെ വിശ്രമിക്കും. വിശുദ്ധവാര പരിപാടികള്‍ക്കു
ശേഷം ഈസ്റ്റര്‍ ഞായറാഴ്ച വൈകുന്നേരം വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള
കാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് പാപ്പ വിശ്രമത്തിനായി പോയത്. തിങ്കളാഴ്ച രാവിലെ
ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയുടെ പ്രധാന മട്ടുപ്പാവില്‍ നിന്നുകൊണ്ട് പാപ്പ
അവിടെയെത്തിയ തീര്‍ത്ഥാടകര്‍ക്കും തദ്ദേശവാസികള്ക്കുമായി ത്രികാല പ്രാര്‍ത്ഥനാ സന്ദേശവും
അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.
ബുധനാഴ്ച രാവിലെ 10-മണിയോടെ വത്തിക്കാനിലെത്തി
പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണം നടത്തിയ ശേഷം ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം ഉച്ചയ്ക്ക്
1 മണിയോടെ പാപ്പാ ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് മടങ്ങി.