Home Archivio
2012-04-11 20:25:28
കര്‍ദ്ദിനാള്‍ മൂസയ്ക്ക്
യാത്രാമൊഴി
11 ഏപ്രില്‍ 2012, വത്തിക്കാന്‍
പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ദാവൂദ് മൂസയുടെ അന്തമോപചാര ശുശ്രൂഷകള്‍ വത്തിക്കാനില്‍ നടന്നു. വത്തിക്കാനില്‍ ഏപ്രില്‍ 10-ാം തിയതി ചെവ്വാഴ്ച രാവിലെ
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അന്തിമോപചാര ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡാനോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സഭൈക്യപ്രസ്ഥാനത്തിന്‍റെ പ്രായോക്താവും ആദിമ സഭാ ചൈതന്യത്തിന്‍റെ മിഷണറിയുമായിരുന്നു, ഈസ്റ്റര്‍ ദിനത്തില്‍ അന്തരിച്ച
81-വയസ്സുകാരനായ കര്‍ദ്ദിനാള്‍ മൂസയെന്ന്, ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ സൊഡാനോ അനുസ്മരിച്ചു.
സിറിയ സ്വദേശിയും അന്തിയോക്യായിലെ മുന്‍പാത്രീയര്‍ക്കിസുമായിരുന്ന കര്‍ദ്ദിനാള്‍ മൂസയുടെ ഭൗതികാവശിഷ്ടങ്ങള്‍ ബെയ്റൂട്ടിലുള്ള പാത്രിയര്‍ക്കിസ്മാരുടെ ശവകുടീരത്തില്‍ സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോയി.
All the contents on this site are copyrighted ©.