2012-04-11 20:28:52

കര്‍ദ്ദിനാള്‍ മര്‍ത്തീനെസ്
കാലംചെയ്തു
പാപ്പ അനുശോചിച്ചു


11 ഏപ്രില്‍ 2012, പുവര്‍ത്തെ റീക്കോ
പുവര്‍ത്തെ റിക്കോയുടെ മുന്‍മെത്രാപ്പോലീത്താ, കര്‍ദ്ദിനാള്‍ ലൂയി മര്‍ത്തീനെസിന്‍റെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ അനുശോചിച്ചു.
ഏപ്രില്‍ 11-ാം തിയതി രാവിലെ വത്തിക്കാനില്‍നിന്നും പുവര്‍ത്തെറിക്കോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് റൊബേര്‍ത്തോ ഗൊണ്‍സാല്‍വസിന് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം അറിയിച്ചത്.
പുവര്‍ത്ത റീക്കോയുടെ മെത്രാപ്പോലീത്ത, രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ അംഗം, പ്രാദേശിക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ തന്‍റെ അജപാലന ശ്രുശ്രൂഷയും സമര്‍പ്പണവുംകൊണ്ട്
സഭയെ ധന്യയാക്കിയ നല്ലിടയനാണ് കര്‍ദ്ദിനാള്‍ മര്‍ത്തീനസെന്ന്, പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.
ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടും സഭയോടുമുള്ള സ്നേഹം അജപാലന സ്നേഹമായി പ്രകടമാക്കിയ കര്‍ദ്ദിനാളിന്‍റെ ആത്മാവിന് പാപ്പ നിത്യശാന്തി നേരുകയും, അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖാര്‍ത്തരായ ബന്ധുമിത്രാദികള്‍ക്കും സഭാമക്കള്‍ക്കും പാപ്പ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.