2012-04-05 10:13:24

പാപ്പായുടെ
പ്രത്യാശ പകര്‍ന്ന


4 ഏപ്രില്‍ 2012, മെക്സിക്കോ
പാപ്പായുടെ മെക്സിക്കോ സന്ദര്‍ശനം രാജ്യത്തിന് നവമായ പ്രത്യാശ പകര്‍ന്നുവെന്ന്, കര്‍ദ്ദിനാള്‍ സേവ്യര്‍ ലൊസാനോ പ്രസ്താവിച്ചു.
ഏപ്രില്‍ 3-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നലികിയ അഭിമുഖത്തിലാണ് മെക്സിക്കന്‍ കര്‍ദ്ദിനാള്‍ ലൊസാനോ പാപ്പയുടെ സന്ദര്‍ശനത്തെ ഇപ്രകാരം വിലയിരുത്തിയത്. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് അക്രമത്തിന്‍റേയും അധര്‍മ്മത്തിന്‍റേയും ഇരുട്ടില്‍ വീണ മെക്സിക്കന്‍ ജനതയ്ക്ക് പ്രത്യാശയുടെ പ്രകാശമായിരുന്നു, പാപ്പായുടെ സന്ദര്‍ശനമെന്ന് കര്‍ദ്ദിനാള്‍ സേവ്യര്‍ ലൊസാനോ പ്രസ്താവിച്ചു.

പാപ്പാ ചൂണ്ടിക്കാണിച്ച കുടുംബങ്ങളുടെ നവീകരണം, വിദ്യാഭ്യാസം, യുവാക്കാളുടെ രൂപീകരണം എന്നീ ത്രിവിധ കര്‍മ്മപദ്ധതിയിലൂടെ
സാമൂഹ്യ നവോത്ഥാനത്തിനായി മെക്സിക്കോയിലെ സഭ പ്രത്യാശയോടെ പ്രവര്‍ത്തിക്കുമെന്ന് കര്‍ദ്ദിനാള്‍ സേവിയര്‍ ലൊസാനോ അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.