2012-04-05 10:25:54

ദേവാലയ
സംഗീതത്തിന്‍റെ പരിശുദ്ധി


4 ഏപ്രില്‍ 2012, ചെന്നൈ
ദേവാലയ സംഗീതത്തിന്‍റെ പരിശുദ്ധി പുനഃരാവിഷ്ക്കരിക്കാനാണ്
പഴയ ഓര്‍ഗന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പാസ്റ്റര്‍ ദുരൈരാജ് അറിയിച്ചു.
ചെന്നൈ പട്ടണമദ്ധ്യത്തില്‍ പുരുഷവക്കത്തുള്ള ലൂതറന്‍ പള്ളിയിലാണ് സംഭവം. നഷ്ടമായ ദേവാലയ സംഗീതത്തിന്‍റെ പരിശുദ്ധി വീണ്ടെടുക്കാനാണ്
132-വയസ്സെത്തിയ പൈപ്പ് ഓര്‍ഗന്‍ റിപ്പയര്‍ചെയ്തതെന്ന് പാസ്റ്റര്‍ ദുരൈരാജ് പ്രസ്താവിച്ചു. 2002-ാമാണ്ടില്‍ പ്രവര്‍ത്തനംനിലച്ച വിദേശ നിര്‍മ്മിതമായ പൈപ്പ് ഓര്‍ഗന്‍ നന്നാക്കുതിനു പകരം, ഇലക്ട്രോണിക് ഓര്‍ഗന്‍ വാങ്ങിയതോടെ കടന്നുകൂടിയ കൃത്രിമമായ നാദവും താളവും ശുശ്രൂഷകളെ വികലമാക്കിയെന്ന് ഗായക സംഘത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന പ്രഭുദേവയും അഭിപ്രായപ്പെട്ടു. കൃത്രിമ ഉപകരണത്തിന്‍റെ ശബ്ദകോലാഹലംമൂലം ഗാനശുശ്രൂകളില്‍ ജനപങ്കാളിത്തം ഇല്ലാതായെന്നും പാസ്റ്റര്‍ ദുരൈരാജ് ചൂണ്ടിക്കാട്ടി.

സ്വീഡനില്‍നിന്നും വിദഗ്ദ്ധരെത്തി കേടുപാടുകള്‍ തീര്‍ത്താണ് പൈപ്പോര്‍ഗന്‍ പ്രവര്‍ത്തന യോഗ്യമാക്കിയതെന്ന്, പാസ്റ്റര്‍ ദുരൈരാജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.