2012-04-05 10:18:23

ദേവലായങ്ങള്‍ വേണ്ടെന്ന്
വലിയ മഫ്തി


4 ഏപ്രില്‍ 2012, സൗദി
ദേവാലയങ്ങള്‍ നശിപ്പിക്കാനുള്ള വലിയ മഫ്തിയുടെ ആഹ്വാനം അപലപനീയമെന്ന് ക്രൈസ്തവ സഭകളുടെ കൗണ്‍സില്‍ പ്രസ്താവിച്ചു.
മദ്ധ്യേഷ്യയിലെ “ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കണ”മെന്നുള്ള
സൗദിയിലെ വലിയ മഫ്തി, ഷെയിക്ക് അബ്ദുള്‍ അസ്സീസ് അബ്ദുള്ളയുടെ പ്രഖ്യാപനമാണ് ക്രൈസ്തവ സഭകളുടെ ദേശീയ കൗണ്‍സില്‍ അപലപിച്ചത്.
ക്രൈസ്തവ ദേവാലയങ്ങള്‍ ഉന്മൂലനംചെയ്യാനും ഷരാത്ത് നിയമം കര്‍ക്കശ്യമാക്കുവാനുമുള്ള കുവൈറ്റ് പാര്‍ലിമെന്‍റ് തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണ് സൗദിയിലെ ഇസ്ലാം മതനേതാവ്, വലിയ മഫ്ത്തി “ദേവാലയങ്ങള്‍ നശിപ്പിക്കണ”മെന്ന പ്രസ്താവന നടത്തിയതെന്ന്, ക്രൈസ്തവ സഭകളുടെ ദേശീയ സമിതി വക്താവ്, ജോണ്‍ ദയാല്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

മദ്ധ്യപൂര്‍വ്വദേശത്ത് ജോലിചെയ്യുന്ന ന്യൂനപക്ഷമായ ഇന്ത്യയിലെയും ഫിലിപ്പീസിലെയും ക്രൈസ്തവ ന്യൂനപക്ഷത്തോട് കാണിക്കുന്ന അവഹേളനവും പീഡനവുമാണ് മതസ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശവും ലംഘിക്കുന്ന ഈ നീക്കമെന്ന് സഭകളുടെ കൗണ്‍സിലിന്‍റെ വക്താവ് കുറ്റപ്പെടുത്തി.









All the contents on this site are copyrighted ©.