2012-04-05 10:40:19

ക്യൂബയില്‍
ദുഃഖവെള്ളി അവധി


4 ഏപ്രില്‍ 2012, ക്യൂബ
മതസ്വാതന്ത്യത്തിന്‍റെ കാഹളമായിരുന്നു ബനഡിക്ട‍് 16-ാമന്‍ മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനം എന്ന് ഹവാനായിലെ മെത്രാപ്പോലീത്താ, ആര്‍ച്ബിഷപ്പ് ഡയനേഷ്യസ് ഗാര്‍ഷ്യാ പ്രസ്താവിച്ചു. പാപ്പായുടെ ക്യൂബാ സന്ദര്‍ശനത്തെ വിലയിരുത്തിക്കൊണ്ട് അന്തര്‍ദേശിയ വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തിലാണ്, ദേശീയ മെത്രാന്‍ സമിതിതയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഗാര്‍ഷ്യ ഇപ്രകാരം പ്രസ്താവിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ മാര്‍ക്സിസത്തിന്‍റേയും നിരീശ്വരവാദത്തിന്‍റേയും സിദ്ധാന്തങ്ങളില്‍ കുടുങ്ങിക്കിടന്ന ക്യൂബന്‍ ജനതയക്ക് പാപ്പായുടെ സന്ദര്‍ശനം വിശ്വാസ വസന്തമായിരുന്നെന്നും ആര്‍ച്ചുബിഷപ്പ് ഗാര്‍ഷ്യാ വിശേഷിപ്പിച്ചു. നല്ലൊരു രാഷ്ട്രവും സമൂഹവും വളര്‍ത്തിയെടുക്കാന്‍ പാപ്പാ ആഹ്വാനംചെയ്ത മതസ്വാതന്ത്ര്യത്തിന്‍റെ പാത വെട്ടിത്തുറക്കാനും, വിദ്യാഭ്യാസത്തിന്‍റേയും സാമൂഹ്യ ശുശ്രൂഷയുടേയും ഉപാധികളിലൂടെ വ്യക്തിഗതവും സാമൂഹ്യവുമായ രൂപാന്തരീകരണം ആര്‍ജ്ജിക്കുവാനും ക്യൂബയിലെ സഭ പരിശ്രമിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഗാര്‍ഷ്യാ വ്യക്തമാക്കി.
ക്യൂബയില്‍വച്ച് പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചയില്‍ ദുഃഖവെള്ളി പ്രാര്‍ത്ഥനാ ദിനമായും അവധിയായും പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 2009-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്‍റെ സന്ദര്‍ശവേളയില്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്യൂണിസ്റ്റ് പ്രസിഡന്‍റായിരുന്ന ഫിദേല്‍ കാസ്ട്രോ അന്ന് ക്രിസ്തുമസ്സ് അവധിദിനമായി പ്രഖ്യാപിച്ചിരുന്നു.








All the contents on this site are copyrighted ©.