2012-03-30 10:44:53

സഭയുടെ
സ്നേഹത്തിന്‍റെ രാഷ്ട്രീയം


29 മാര്‍ച്ച് 2012, ക്യൂബ
സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമേകിക്കൊണ്ട് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പയുടെ 23-ാമത് അന്തര്‍ദേശീയ അപ്പസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു.
മാര്‍ച്ച് 28-ാം തിയതി ബുധനാഴ്ച ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ വിപ്ളവത്തിന്‍റെ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടും ക്യൂബന്‍ ജനതയുടെ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി സ്നേഹത്തിന്‍റെ ശക്തമായ സന്ദേശം നല്കിക്കൊണ്ടുമാണ്
ഒരാഴ്ച നീണ്ടുനിന്ന തന്‍റെ പ്രേഷിതയാത്ര പാപ്പ സമാപിപ്പിച്ചത്.

രാഷ്ട്രീയ പാര്‍ട്ടിയോ, രാഷ്ട്രീയ ശക്തിയോ അല്ല സഭയെന്നും, ക്രിസ്തുവാകുന്ന പാറയില്‍ പടുത്തയര്‍ത്തപ്പെട്ട്, പ്രതിസന്ധികളിലും പതറാതെ, നീതിക്കും മനുഷ്യാന്തസ്സിനുമായി പോരാടുന്ന സ്നേഹത്തിന്‍റേയും പ്രത്യാശയുടേയും കൂട്ടായ്മയാണതെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി മെക്സിക്കോ സന്ദര്‍ശനത്തോടെ ആരംഭിച്ച പാപ്പായുടെ അപ്പസ്തോലിക യാത്ര, കമ്യൂണിസ്ററ് രാജ്യമായ ക്യൂബയില്‍ അരങ്ങേറിയ 2 ദിവസത്തെ പരിപാടികളോടെ 28-ാം തിയതി ബുധനാഴ്ച വൈകുന്നേരം സമാപിച്ചു. 29-ാം തിയതി വ്യാഴാഴ്ച ഇറ്റലിയിലെ സമയം രാവിലെ 10.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി.









All the contents on this site are copyrighted ©.