2012-03-30 10:40:19

വിപ്ളവ നായകനും
ആത്മീയ ആചാര്യനും


29 മാര്‍ച്ച് 2012, ക്യൂബ
ഫിദേല്‍ കാസ്ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പാപ്പായുടെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിരുന്നെങ്കിലും, ഇല്ലായിരുന്നുവെങ്കിലും, അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് മാര്‍ച്ച് 28-ാം തിയതി വൈകുന്നേരം ഹവാനയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മന്ദരത്തില്‍വച്ചാണ് ക്യൂബയുടെ മുന്‍വിപ്ലവ നായകന്‍, ഫിദേല്‍ കാസ്ട്രോയെ പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. തികച്ചും അനൗപചാരികവും ഹൃദ്യമായിരുന്നു കൂടിക്കാഴ്ചയെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.
1950-ലെ ക്യൂബന്‍ കമ്യൂണിസ്ററ് വിപ്ലവത്തോടെ അധികാരത്തില്‍വന്ന ഫിദേല്‍ കാസ്ട്രോ, 2011-വരെ റഷ്യന്‍ പിന്‍തുണയോടെ മാര്‍ക്സിറ്റ്-നിരീശ്വര നിലപാടില്‍ ക്യൂബ ഭരിക്കുകയായിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായുള്ള ഫിദേല്‍ കാസ്ട്രോയുടെ 1998-ലെ കൂടിക്കാഴ്ച രാജ്യത്തിന്‍റെ രാഷ്ട്രീയ മറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ടെന്ന്, ഫാദര്‍ ലെമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

കാസ്ട്രോ തന്‍റെ പ്രായത്തെക്കുറിച്ച് സംസാരിക്കവേ, ജോലിചെയ്യുന്നതിന് പ്രായം തടസ്സമല്ലെന്ന്, മാര്‍പാപ്പ കളിയായി പറഞ്ഞു. സൗഹൃദ സംഭാഷണമദ്ധ്യേയാണ് സമപ്രായക്കാരനായ കാസ്ട്രൊയോട് പാപ്പ സരളമായി സംസാരിച്ചത്. സമകാലീന പ്രശ്നങ്ങളെക്കുറിച്ച് അനൗപചാരികമായി സംസാരിച്ചുവെങ്കിലും, മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ അഭാവമാണ് ലോകത്തുള്ള സമൂഹ്യതിന്മകള്‍ക്ക് ആധാരമായി നില്ക്കുന്ന പ്രശ്നമെന്ന്, കൂടിക്കാഴ്ചയ്ക്കെത്തിയ 85-വയസ്സുകാരനായ ഫിദേല്‍ കാസ്ട്രൊയോട് പാപ്പ പങ്കുവച്ചു.
വാര്‍ദ്ധക്യ ചിന്തകളെ നയിക്കുവാന്‍ ഉതകുന്ന പുസ്തകങ്ങള്‍ തനിക്ക് അയച്ചുതരണമെന്ന് പണ്ഡിതനായ പാപ്പയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഫിദേല്‍ കാസ്ട്രോ തന്‍റെ സംഭാഷണം ഉപസംഹരിച്ചതെന്നും, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.