2012-03-28 21:51:15

പാവങ്ങള്‍ക്ക്
ലഭ്യമല്ലാതാകുന്ന ജലം


28 മാര്‍ച്ച് 2012, ബാംഗളൂര്‍
ജലക്ഷാമം ആഗോള ധാര്‍മ്മിക പ്രതിസന്ധിയാണെന്ന്, കര്‍ണ്ണാടകയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡെസ്മണ്ട് ഡിസൂസ. ഐക്യരാഷ്ട്ര സംഘടന ബാംഗ്ലൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഡെസ്മണ്ട് തന്‍റെ തനിമയാര്‍ന്ന കാഴ്ചപ്പാട് വെളിപ്പെടുത്തിയത്.
ജലം ഏവര്‍ക്കുമുള്ള പ്രകൃതിയുടെ ദാനമാണെന്നത് പരമ്പാരഗത വിജ്ഞാനമാണെങ്കിലും,
ഇന്ന് ജലം പാവങ്ങള്‍ക്ക് ലഭ്യമല്ലാതായിരിക്കുന്നുവെന്ന് ഡെസ്മണ്ട് ചൂണ്ടിക്കാട്ടി.
ജലാശങ്ങളും ശുദ്ധജല സ്രോതസ്സുകളും സൗകാര്യവ്യക്തികളും വന്‍ കമ്പനികളും വളഞ്ഞുകെട്ടി ആധുനീക പാനീയ നിര്‍മ്മാണ ശാലകളും, മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളുമാക്കി മാറ്റിയതുവഴി, ശുദ്ധജലത്തിന്‍റെ ലഭ്യത പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഡെസ്മണ്ട് ചൂണ്ടിക്കാട്ടി. സുസ്ഥിതിയും കാര്യക്ഷമതയുമുള്ള ഭരണകര്‍ത്താക്കളുടെ അഭാവമാണ് ജലദൗര്‍ലഭ്യത്തിന്‍റെ പിന്നിലെന്നും ഡെസ്മണ്ട് സമ്മേളനത്തില്‍ ആരോപിച്ചു.








All the contents on this site are copyrighted ©.