2012-03-27 22:57:27

ക്യൂബയുടെ മദ്ധ്യസ്ഥ
കൊബ്രേയിലെ കന്യകാനാഥ


27 മാര്‍ച്ച് 2012, ക്യൂബ
ക്യൂബന്‍ ജലായങ്ങളില്‍ 400-വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടെത്തിയ കന്യകാ നാഥയുടെ മനോഹരമായ തിരുസ്വരൂപമാണ് ഈ അപ്പോസ്തോലിക യാത്രയുടെ കേന്ദ്രമാകുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കു കിട്ടിയ തിരുസ്വരൂപത്തില്‍, “ഞാന്‍ ഉപവിയുടെ നാഥയാകുന്നു,” എന്ന ആലേഖനവും കണ്ടെത്തി. ചെമ്പു ഖനികളുള്ള
കോബ്ര എന്ന സ്ഥലത്താണ് തിരുസ്വരൂപം കണ്ടെത്തിയത്. 1684-ല്‍ ആദ്യത്തെ ദിവ്യജനനയുടെ ദേവാലയം അവിടെ പണിതീര്‍ത്തു. അങ്ങനെയാണ് ആ അത്ഭുത ശില്പത്തിന് കോബ്രയിലെ കന്യകാനാഥ, എന്ന പേരു ലഭിച്ചു. അവിടത്തെ ചെമ്പു ഖനികളില്‍‍ അടിമവേലചെയ്തു ജീവിച്ച നിരവധി പാവങ്ങള്‍ക്ക് കന്യാകാ നാഥ അന്നുമുതല്‍ പ്രത്യാശയും കാവല്‍വിളക്കുമായി.

കോബ്രയിലെ ചെമ്പു ഖനികളിലെ അടിമകളുടെ സ്വാതന്ത്ര്യത്തിന്‍റെ പത്രിക 1801-ല്‍ വിളമ്പരംചെയ്തത് കന്യകാ നാഥയുടെ അന്നത്തെ ദേവാലയത്തില്‍നിന്നായിരുന്നു. അന്നത്തെ വികാരി അലക്സാണ്ടര്‍ എസ്ക്കാനിയ ആ വിമോചനകഥയുടെ ശക്തനായ വക്താവുമായിരുന്നു.
അടിമത്വത്തിനെതിരെ പോരാടിയ ചരിത്രപുരുഷന്‍, കാര്‍ലോസ് മാനുവല്‍ ക്യൂബിയുടെ വിമോചനത്തിനായി എന്നും കോബ്രയില്‍വന്ന് കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിരുന്നതായി ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു.
1898 ജൂലൈ 12-ന് ക്യൂബ സ്പെയിനിന്‍റെ അധീനത്തില്‍നിന്നു സ്വാതന്ത്ര്യമായി.
കന്യകാ നാഥയുടെ തിരുസന്നിധിയിലാണ് സ്വാതന്ത്ര്യത്തിന്‍റെ കൃതഞ്താബലി അര്‍പ്പിക്കപ്പെട്ടത്. അങ്ങനെ കോബ്രയിലെ കന്യകാനാഥ ക്യൂബയുടെ സ്വാതന്ത്ര്യത്തിന്‍റേയും അമ്മയായി..

1916-ല്‍ ബനഡിക്ട് 15-ാമന്‍ മാര്‍പാപ്പ കോബ്രയിലെ ഉപവിയുടെ കന്യകാനാഥയെ ക്യൂബയുടെ ദേശീയ മദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു.
1952-ല്‍ പുതുതായി പണിതീര്‍ക്കപ്പെട്ട തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച് കോബ്രയിലെ കന്യകാ നാഥയെ സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വലന്‍റൈന്‍ സുബിസരേത്താ രാജ്യത്തിന്‍റെ അമ്മയും മദ്ധ്യസ്ഥയുമായി കിരീടംചാര്‍ത്തി.1959-ല്‍ ക്യൂബയില്‍ അരങ്ങേറിയ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സും കോബ്രയിലെ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തിലാണ് സമ്മേളിച്ചത്. അന്നും ദിവ്യജനനിയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് ലഭ്യമാക്കിയിരുന്നു.









All the contents on this site are copyrighted ©.