2012-03-26 20:25:03

മെക്സിക്കോ
നിറഞ്ഞ സാന്നിദ്ധ്യം
സജീവ പങ്കാളിത്തം


26 മാര്‍ച്ച് 2012, മെക്സിക്കോ
നിറഞ്ഞ സാന്നിദ്ധ്യവും സജീവ പങ്കാളിത്തവും മെക്സിക്കന്‍ ജനതയുടെ ക്രൈസ്തവ പക്വത തെളിയിച്ചുവെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.മാര്‍ച്ച് 26-ാം തിയതി രാവിലെ മെക്സിക്കോയില്‍നിന്നും മാര്‍പാപ്പയ്ക്കൊപ്പം ക്യൂബയിലേയ്ക്കു പുറപ്പെടുന്നതിനു മുന്‍പ് പാപ്പായുടെ പര്യടനം വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പോര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്.
ക്രിസ്തുവിനോടും പരിശുദ്ധ സിംഹാസനത്തോടും
മെക്സിക്കന്‍ ജനതയ്ക്കുള്ള സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റേയും പ്രത്യക്ഷ അടയാളമായിരുന്നു പാപ്പായുടെ ദിവ്യബലിയില്‍ അച്ചടക്കത്തോടും ഭക്തിയോടുംകൂടെയുള്ള ആയിരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യവും പങ്കാളിത്തവുമെന്ന്, ഫാദര്‍ ലൊമ്പോര്‍ഡി വ്യക്തമാക്കി.
സ്പാനിഷ് സംസ്ക്കാരമുള്ള ലാറ്റിനമേരിക്കന്‍ രാജ്യത്തേയ്ക്കുള്ള
ബെനഡിക്ട് 16-ാമന്‍ പാപ്പായുടെ ഈ പ്രഥമ പര്യടനം വന്‍വിജയമായിരുന്നെന്നും, ജനങ്ങളെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തുക എന്ന പാപ്പായുടെ സന്ദര്‍ശന ലക്ഷൃം സാക്ഷാത്ക്കരിക്കപ്പെടുന്നുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.









All the contents on this site are copyrighted ©.