2012-03-26 20:33:36

മാര്‍പാപ്പ
മെക്സിക്കോയില്‍നിന്നും
ക്യൂബയിലേയ്ക്ക്


26 മാര്‍ച്ച് 2012, മെക്സിക്കോ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കരീബിയന്‍ രാജ്യമായ ക്യൂബാ പര്യടനം ആരംഭിച്ചു. മാര്‍ച്ച് 26-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് മാര്‍പാപ്പ മെക്സിക്കോയില്‍നിന്നും അല്‍ ഇത്താലിയ ബോയിങ്ങ് 777 പ്രത്യേക വിമാനത്തില്‍ ഒരു മണിക്കൂര്‍ സഞ്ചരിച്ച് ക്യൂബിയിലെ സന്തിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ്,
പാപ്പാ ക്യൂബിയിലെ സാന്തിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഔദ്യോഗിക സ്വീകരണച്ചടങ്ങള്‍ക്കുശേഷം റോഡുമാര്‍ഗ്ഗം സാന്തിയാഗോയിലെ അന്തോണിയോ മാസെയോ ചത്വരത്തില്‍ കോബ്രയിലെ കന്യകാനാഥയുടെ വണക്കത്തിന്‍റെ 4-ാം ശതാബ്ദ അനുസ്മരിച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിക്കും.
രാഷ്ടീയവും സാമൂഹ്യവുമായ പ്രതിസന്ധികളുള്ള ക്യൂബയില്‍ പാപ്പായുടെ സന്ദര്‍ശനം ജനാധിപത്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും പുതിയ മാനങ്ങള്‍ തുറക്കുമെന്ന പ്രത്യാശയിലാണ് അവിടത്തെ ജനങ്ങളെന്ന്, പാപ്പായ്ക്കൊപ്പം ക്യൂബയിലെത്തിയ വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ പ്രസ്താവിച്ചു.
പാപ്പായുടെ ക്യൂബാ സന്ദര്‍ശനം മാര്‍ച്ച് 28-ാം തിയതി ബുധനാഴ്ചവരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.