2012-03-24 17:51:40

യാത്രാമദ്ധ്യേയുള്ള
പാപ്പായുടെ അഭിവാദ്യങ്ങള്‍


24 മാര്‍ച്ച് 2012, റോം
മാര്‍ച്ച് 23-ാം തിയതി രാവിലെ റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തില്‍നിന്നും മെക്സിക്കോ-ക്യൂബാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് തന്‍റെ 23-ാമത് അപ്പസ്തോലിക യാത്രപുറപ്പെട്ട ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യാത്രമദ്ധ്യേയുള്ള രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ക്ക് അയച്ച ടെലഗ്രാം സന്ദേശങ്ങള്‍ താഴെചേര്‍ക്കുന്നു:

ഇറ്റലി
ഇറ്റലിയിലെ പ്രിയ ജനങ്ങളേ, പ്രസിഡന്‍റ്, ജോര്‍ജ്ജ് നെപ്പോളിത്താനോ... മെക്സിക്കോയിലെയും ക്യൂബയിലെയും സഭകളെ പ്രത്യാശയില്‍ നയിക്കുവാനുള്ള ലക്ഷൃവുമായി അപ്പസ്തോലിക യാത്ര ആരംഭിക്കുകയാണ്. റോമാ നഗരത്തിന്‍റേയും ഇറ്റലിയുടേയും അതിരുകള്‍ കടക്കുമ്പോള്‍ നിങ്ങളുടെ ആത്മീയവും സാമൂഹ്യവുമായ സുസ്ഥിതിക്കായി ഈ നിമിഷങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങളെ ഏവരെയും ആശിര്‍വ്വദിക്കുകയും ചെയ്യുന്നു.

ഫ്രാന്‍സ്
പ്രസിഡന്‍റെ നിക്കോളസ് സര്‍ക്കോസിക്കും ജനങ്ങള്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍. ഫ്രാന്‍സിനെ ദൈവം അനുഗ്രഹിച്ച്, നിങ്ങള്‍ക്കേവര്‍ക്കും സന്തോഷവും സമൃദ്ധിയും അവിടുന്ന് നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇംഗ്ലണ്ട്
തേജസ്വനിയായ എലിസബത്ത് രാജ്ഞിയെയും ബ്രിട്ടീഷ് ജനതയെയും പ്രാര്‍ത്ഥനയോടെ സ്മരിക്കുകയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

അയര്‍ലണ്ട്
പ്രിയ പ്രസിഡന്‍റ് മൈക്കിള്‍ ഹിഗ്ഗിന്‍സ്, പ്രിയപ്പെട്ട ജനങ്ങളേ, സമാധാനത്തിന്‍റേയും സകല നന്മകളുടേയും സ്രോതസ്സായ ദൈവം നിങ്ങളെയും നിങ്ങളുടെ രാഷ്ട്രത്തെയും നയിക്കട്ടെ.

കാനഡ
പ്രിയ ഗവര്‍ണ്ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റ്റണ്‍, സ്നേഹംനിറഞ്ഞ ജനങ്ങളേ... നിങ്ങള്‍ക്ക് ഏവര്‍ക്കും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍.

അമേരിക്ക
പ്രിയ പ്രസിഡന്‍റ് ബാരക്ക് ഒബാമാ, അമേരിക്കയിലെ ജനങ്ങളേ,
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയുന്നു, നിങ്ങളുടെ രാജ്യാതിര്‍ത്തികള്‍
കടക്കുന്ന ഈ നിമിഷങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.