2012-03-22 20:08:30

കുരിശു
കൂട്ടിയിണക്കുന്ന
ദൈവമനുഷ്യ ബന്ധം


22 മാര്‍ച്ച് 2012, റോം
ദൈവസ്നേഹവും മനുഷ്യസ്നേഹവും തമ്മില്‍ കൂട്ടിയിണക്കുന്നത് ക്രിസ്തുവിന്‍റെ കുരിശും ക്രൈസ്തവികതയുമാണെന്ന്, ദാനിയേലെ–അന്നാ മരീയ സാന്‍സൂക്കി ദമ്പതികള്‍ പ്രസ്താവിച്ചു.
ഈ വര്‍ഷം ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ കുരിശിന്‍റെവഴിക്ക് പ്രാര്‍ത്ഥനകള്‍ രചിക്കുവാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ച ദമ്പതികള്‍ വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
ദൈവസ്നേഹവും മനുഷ്യസ്നേഹവും രണ്ട് വ്യത്യസ്ത ഘടകങ്ങളാണെങ്കിലും ചരിത്രത്തില്‍ ക്രിസ്തു അവയെ കൂട്ടിയിണക്കിയെന്നും, തന്‍റെ കുരിശു സമര്‍പ്പണത്തിലൂടെ അത് ലോകത്തിന് വ്യക്തമാക്കി പകര്‍ന്നുതന്നുവെന്നും സാന്‍സൂക്കി ദമ്പതികള്‍ അഭിമുഖത്തില്‍ വിവരിച്ചു.

മനുഷ്യകുലം മുഴുവനും വേദനയുടേയും സഹനത്തിന്‍റേയും രഹസ്യത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ക്രിസ്തു പഠിപ്പിക്കുന്ന സഹിക്കുന്ന സ്നേഹവും ക്ഷമിക്കുന്ന സ്നേഹവും ഈ ജീവിതയാത്രയില്‍ നമുക്ക് സമാശ്വാസവും സമാധാനവും പകരുമെന്ന ചിന്തയാണ് തങ്ങള്‍ പാപ്പായ്ക്കൊപ്പമുള്ള കുരിശിന്‍റെ വഴിയില്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ദമ്പതികള്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.