2012-03-21 17:39:23

ആയുധവിപണനം
ഇന്ത്യ മുന്നില്‍


21 മാര്‍ച്ച് 2012, സ്വീഡന്‍
ആയുധ വിപണനത്തില്‍ ഇന്ത്യ മുന്‍പന്തിയിലെന്ന്, സ്വീഡനിലെ ആഗോള സമാധാന ഗവേഷണ കേന്ദ്രം വെളിപ്പെടുത്തി. സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്കോമില്‍ മാര്‍ച്ചു 20-ാം തിയതി
ആഗോള സമാധാന ഗവേഷണ കേന്ദ്രം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുന്നവന്നത്.
ആഗോള വിപണനത്തിന്‍റെ 19 ശതമാനം യൂറോപ്പും, 17 ശതമാനം മദ്ധ്യപൂര്‍വ്വ ദേശങ്ങളും,
11 ശതമാനം അമേരിക്കയും, 9 ശതമാനം ആഫ്രിക്കയുമാണ് പങ്കുവയ്ക്കുന്നത്.
വന്‍തോതില്‍ നടക്കുന്ന ഏഷ്യയുടെ ആയുധക്കച്ചചവടത്തിന്‍റെ 44 ശതമാനം കാണിച്ചുകൊണ്ട് ഏഷ്യ മറ്റു ഭൂഖണ്ഡങ്ങളുടെ മുന്‍പന്തിയില്‍ നില്കുന്നുവെന്ന് ഗവേണഷണ സ്ഥാപനത്തിന്‍റെ പഠനങ്ങള്‍ വെളിപ്പെടുത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ 10 ശതമാനം ഇന്ത്യയുടെ മാത്രം വാങ്ങല്‍ ഓഹരിയാണെങ്കില്‍, ദക്ഷിണ കൊറിയ, ചൈന, പാക്കിസ്ഥാന്‍, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 30 ശതമാനം ആയുധങ്ങള്‍ ആഗോളതലത്തില്‍ വിപണനം ചെയ്യുന്നുവെന്നും സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.