2012-03-20 16:29:41

വിജാതീയരുടെ അങ്കണം പലെര്‍മോയില്‍


20 മാര്‍ച്ച് 2012, വത്തിക്കാന്‍
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ക്രിയാത്മക സംവാദങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്നതിനായി സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ “വിജാതീയരുടെ അങ്കണം” എന്ന സംവാദ വേദിയുടെ സമ്മേളനം മാര്‍ച്ച് 29, 30 തിയതികളില്‍ വടക്കു പടിഞ്ഞാറന്‍ ഇറ്റലിയിലെ പലേര്‍മോയില്‍ നടക്കും. സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി പുറത്തിറക്കി. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസിയുള്‍പ്പെടെ വിവിധ മതനേതാക്കളും പണ്ഡിതരും ചിന്തകരും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും.









All the contents on this site are copyrighted ©.