2012-03-20 16:29:57

ഇറ്റാലിയന്‍ ബന്ദികളുടെ മോചനത്തിനായി കത്തോലിക്കരുടെ പ്രാര്‍ത്ഥന


20 മാര്‍ച്ച് 2012, ഭുവനേശ്വര്‍
മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ രണ്ട് ഇറ്റാലിയന്‍ പൗരന്‍മാരുടെ മോചനത്തിനായി ഒറീസ്സയിലെ കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കുന്നു. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ ഭരണാധികാരികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാര്‍വ്വ പ്രസ്താവിച്ചു. ബന്ദികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി സഭാംഗങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും തിങ്കളാഴ്ച ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഒറീസ്സയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ പറഞ്ഞു.








All the contents on this site are copyrighted ©.