2012-03-19 17:01:11

കോപ്ടിക്ക് പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു


19 മാര്‍ച്ച് 2012, വത്തിക്ക‍ാന്‍
അലക്സാണ്ട്രിയായിലെ കോപ്ടിക് ഓര്‍ത്തഡോക്ട് പാത്രിയാര്‍ക്കീസ് ഷെനോദുവാ മൂന്നാമന്‍റെ നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ ഐക്യത്തിനുവേണ്ടി പാത്രിയാര്‍ക്കീസ് നടത്തിയ പരിശ്രമങ്ങള്‍ മാര്‍പാപ്പ അനുസ്മരിച്ചു.
പാത്രിയാര്‍ക്കീസ് ഷെനോദുവാ 1973ല്‍ പോള്‍‍ ആറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചവേളയില്‍ ദൈവപുത്രനായ ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിലുള്ള വിശ്വാസം ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചതും, ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ മഹാജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2000ാം ആണ്ടില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും പാത്രിയാര്‍ക്കീസ് ഷെനോദുവാ മൂന്നാമനും കെയ്റോയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയതും അവിസ്മരണീയ സംഭവങ്ങളാണ്. പാത്രിയാര്‍ക്കീസിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന കോപ്ടിക് ഓര്‍ത്തഡോക്ട് സഭാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ അവര്‍ക്കു തന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കി. ജീവന്‍റേയും പുനരുത്ഥാനത്തിന്‍റേയും കര്‍ത്താവായ ദൈവം പാത്രിയാര്‍ക്കീസ് ഷെനോദുവയുടെ ആത്മാവിനു നിത്യശാന്തി നല്‍കട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു.









All the contents on this site are copyrighted ©.