2012-03-19 17:00:58

ഒഫ്ത്താലിന് മാര്‍പാപ്പയുടെ അനുമോദനം


19 മാര്‍ച്ച് 2012, വത്തിക്ക‍ാന്‍
ഫ്രാന്‍സിലെ ലൂര്‍ദു നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കു രോഗികള്‍ക്കു യാത്രസൗകര്യമൊരുക്കുന്ന ഒഫ്ത്താല്‍ (OFTAL) സംഘടനയ്ക്ക് മാര്‍പാപ്പയുടെ അനുമോദനങ്ങള്‍. ഒഫ്ത്താലിന്‍റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മാര്‍പാപ്പ അവര്‍ക്കു തന്‍റെ ആത്മീയ പിന്തുണയും വാഗ്ദാനം ചെയ്തു. സംഘടനയുടെ സ്ഥാപകന്‍ മോണ്‍സിഞ്ഞോര്‍ അലെസാന്‍ഡ്രോ റാസ്ത്തെലിയെ പാപ്പ സന്ദേശത്തില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു.
അമലോത്‍ഭവ നാഥയോടുള്ള ഭക്തി ജനങ്ങളില്‍ പ്രചരിപ്പിക്കുക, രോഗികള്‍ക്കു സാന്ത്വനവും സമാശ്വാസവുമേകുക, ആതുരസേവകര്‍ക്കു ആദ്ധ്യാത്മിക പരിശീലനം നല്‍കുക, തുടങ്ങിയ വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്ന ഒഫ്ത്താലിന്‍റെ പ്രവര്‍ത്തകര്‍ക്ക് പാപ്പ ആശംസകള്‍ നേര്‍ന്നു. എണ്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന സംഘടനയ്ക്ക് സഭാ മേലധ്യക്ഷന്‍മാരോടു പൂര്‍ണ്ണ ഐക്യം പുലര്‍ത്തിക്കൊണ്ട് ഇനിയും ഏറെ ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.