2012-03-15 17:38:01

റാത്സിങ്കറുടെ
സഭാശാസ്ത്രം
കാലികമെന്ന്


15 മാര്‍ച്ച് 2012, റോം
ജോസഫ് റാത്സിങ്കറിന്‍റെ ദൈവശാസ്ത്ര രചന വത്തിക്കാനിലേയ്ക്കുള്ള ജര്‍മ്മനിയുടെ അംമ്പാസിഡര്‍ പ്രകാശനംചെയ്തു. ബനഡിക്ട‍് 16-ാമന്‍ മാര്‍പാപ്പയായ ജോസഫ് റാത്സിങ്കര്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥായായിരുന്ന കാലത്ത് രചിച്ച സഭയെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്‍റെ ദര്‍ശനമാണ് ജെര്‍മ്മനിയുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, റെയിനാര്‍ഡ് ഷേപ്പേ
മാര്‍ച്ച് 14-ാം തിയതി റോമില്‍ പ്രകാശനം ചെയ്തത്.
ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന വിശ്വാസസമൂഹമാണ് സഭ, എന്ന അന്‍പതുകളില്‍ നിലനിന്നിരുന്നതും പഠിപ്പിച്ചിരുന്നതുമായ കാഴ്ചപ്പാടാണ്, വിശുദ്ധ അഗസ്റ്റിന്‍റെ സഭാശാസ്ത്രത്തെ ആധാരമാക്കി ജോസഫ് റാത്സിങ്കര്‍ തന്‍റെ പ്രബന്ധത്തില്‍ നവമായി വ്യാഖ്യാനിച്ചത്.
തന്‍റെ ശരീരമാകുവാന്‍ ക്രിസ്തുവിനാല്‍ വിളിക്കപ്പെട്ട ജനമാണ് സഭ
എന്ന അഗസ്റ്റിന്‍റെ ചിന്താധാര വിസ്തരിച്ച്, ‘സഭ ക്രിസ്തുവിന്‍റെ മൗതിക ശരീരമാണ്’ എന്ന കാഴ്ചപ്പാടും ദൈവശാസ്ത്ര ദര്‍ശനവും ജോസഫ് റാത്സിങ്കര്‍ 1952-ല്‍ തന്‍റെ 23-മത്തെ വയസ്സില്‍ സമര്‍ത്ഥിച്ചതായി, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ പ്രകാശന വേളയില്‍ വെളിപ്പെടുത്തി.

സഭ, സഭയാകുന്നത് വിശ്വാസ സമൂഹം ക്രിസ്തുവിന്‍റെ വിരുന്നു മേശയില്‍ ഒത്തുചേരുമ്പോഴാണ്, എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വ്യാഖ്യാനം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയായ റാത്സിങ്കറിന്‍റെ ദൈവശാസ്ത്ര ചിന്താധാര തന്നെയാണെന്ന് പ്രകാശനവേളയില്‍ ഫ്രൈബൂര്‍ഗ്ഗ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സോളിറ്റ്സ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.