2012-03-14 17:40:57

പാപ്പായുടെ
മെക്സിക്കോ സന്ദര്‍ശനം


14 മാര്‍ച്ച് 2012, റോം
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ മെക്സിക്കോ സന്ദര്‍ശനം ലാറ്റിനമേരിക്കന്‍ ജനതയുടെ മതാനുഷ്ഠാന സംസ്ക്കാരത്തെ ആഴപ്പെടുത്തുമെന്ന് റോമിലെ മെക്സിക്കന്‍ കോളെജിന്‍റെ
റെക്ടര്‍ ഫാദര്‍ അര്‍മാന്തോ നവാരോ അഭിപ്രായപ്പെട്ടു.
മാര്‍പാപ്പയുടെ ആസന്നമാകുന്ന മെക്സിക്കോ-ക്യൂബാ സന്ദര്‍ശനത്തോടനുബന്ധിച്ച് വാര്‍ത്താ ഏജന്‍സികള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ നവാരോ ഇപ്രകാരം പ്രസ്താവിച്ചത്.
മാര്‍ച്ച് 23-മുതല്‍ 28-വരെ തിയതികളിലാണ് മാര്‍പാപ്പ മെക്സിക്കോ-ക്യൂബാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.
മെക്സിക്കോയുടെ ഭൂമിശാസ്ത്ര കേന്ദ്രമായ സിലാവോ മലിയിലെ ക്രിസ്തു ശില്പത്തിന്‍റെ താഴ്വാരത്ത് മാര്‍ച്ച് 25-ന് രാവിലെ മാര്‍പാപ്പ ജനങ്ങള്‍ക്കൊപ്പം അര്‍പ്പിക്കുന്ന ദിവ്യബലിയും വചനപ്രഘോഷണവുമാണ് മെക്സിക്കോ സന്ദര്‍ശനത്തിലെ ശ്രദ്ധേയമാകുന്ന സംഭവം. അതില്‍ 10-ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടലെന്ന് ഫാദര്‍ നവാരോ അറിയിച്ചു. പരമ്പരാഗതമായ മതാചാരങ്ങളില്‍ ജീവിക്കുന്ന മെക്സിക്കന്‍ ജനതയുടെ വിശ്വാസത്തെ ആഴപ്പെടുത്തുവാനും ബലപ്പെടുത്തുവാനും പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും സഹായകമാകുമെന്ന് മെക്സിക്കോയിലെ സിലാവോ പട്ടണവാസിയായ ഫാദര്‍ നവാരോ അഭിമുഖത്തില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.