2012-03-13 16:31:58

വിശ്വാസവത്സരം - പരസ്യമായി വിശ്വാസസാക്ഷൃം നല്‍കാനുള്ള അവസരം


13 മാര്‍ച്ച് 2012, റോം
ക്രൈസ്തവ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും പരസ്യമായി സാക്ഷൃം നല്‍കാനുള്ള അവസരമാണ് വിശ്വാസവത്സരമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. ഇറ്റലിയിലെ റിയെത്തി പ്രവിശ്യയില്‍ തിരുകര്‍മ്മ സംഗീത വിദ്യാപീഠത്തിന്‍റെ ഉത്ഘാടനത്തോടനുബന്ധിച്ച് വിശുദ്ധ ഡൊമെനിക്കിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പുണ്യങ്ങള്‍ യഥാര്‍ത്ഥ മാനവികതയുടെ അടിസ്ഥാന ഘടകങ്ങളാണെന്നും കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു.
ജീവന്‍റെ ഉറവയായ ദൈവത്തോടുള്ള ബന്ധത്തിലാണ് മനുഷ്യജീവിതം സമ്പൂര്‍ണ്ണമാകുന്നത്. യേശുവാകുന്ന വ്യക്തിയിലാണ് ദൈവത്തോടുള്ള പരിപൂര്‍ണ്ണബന്ധം സാധ്യമാകുന്നതെന്നും കര്‍ദിനാള്‍ ബെര്‍ത്തോണെ വിശ്വാസികളെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.