2012-03-08 16:49:47

കര്‍ദ്ദിനാള്‍
ബഞ്ഞാസ്ക്കോ
വീണ്ടും പ്രസിഡന്‍റ്


8 മാര്‍ച്ച് 2012, റോം
കര്‍ദ്ദിനാള്‍ ബഞ്ഞാസ്ക്കോ വീണ്ടും ഇറ്റാലിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്
റോമിലുള്ള മെത്രാന്‍ സമിതിയുടെ ആസ്ഥാനത്തു ചേര്‍ന്ന യോഗമാണ് രണ്ടാം തവണയും ജനോവാ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബഞ്ഞാസ്ക്കോയെ
പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.
റോമാ രൂപതാ മെത്രാനായ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് ഇറ്റാലിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റിന്‍റെ നിയമനം മാര്‍ച്ച് 7-ാം തിയതി റോമില്‍ വിജ്ഞാപത്തിലൂടെ വെളിപ്പെടുത്തിയത്. പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ സഭയെയും രാഷ്ട്രത്തെയും തന്‍റെ വിശ്വസ്ത സമര്‍പ്പണംകൊണ്ട് നയിച്ച കര്‍ദ്ദിനാള്‍ ബഞ്ഞാസ്ക്കോയെയാണ്
5 വര്‍ഷത്തേയ്ക്കുകൂടി തിരഞ്ഞെടുത്തതെന്ന്, സമിതിയുടെ ജനറല്‍ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ മാരിയാനോ ക്രോസിയാത്ത മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.