2012-03-07 17:38:04

ഘടയുടെ
കടമ്പകടക്കണമെന്ന്
മേനാംപറമ്പില്‍


7 മാര്‍ച്ച് 2012, ഗൗഹാത്തി
അജപാലന സ്നേഹത്തില്‍ സഭയുടെ വാതിലുകള്‍ ഇനിയും മലര്‍ക്കെ തുറക്കണമെന്ന്, ഗൗഹാത്തിയുടെ മുന്‍രൂപതാദ്ധ്യക്ഷൃന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു. ഗൗഹാത്തി കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ച്ച് 5-ാം തിയതി
പുതിയ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു, രൂപതാഭരണത്തില്‍നിന്നും വിരമിച്ച ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍.
സുവിശേഷം എല്ലാവര്‍ക്കുമുള്ളതാണെങ്കില്‍, ഘടനകളുടെ സ്ഥാപനവത്ക്കരണത്തിന്‍റെയും അതിര്‍വരമ്പകള്‍ക്കപ്പുറം സ്നേഹത്തിന്‍റേയും സേവനത്തിന്‍റെയും വിസ്തൃതമായ സമൂഹ്യദര്‍ശനത്തോടെ സുവിശേഷവത്ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കാനാവണമെന്ന് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ രൂപതാംഗങ്ങളോട് ആഹ്വാനംചെയ്തു.
വിപുലമായ സ്ഥാപനവത്ക്കരണത്തിന്‍റെയും ഘടനകളുടെയും നാലുകെട്ടില്‍നിന്നും സഭ പുറത്തിറങ്ങി, ആഴമായ ആത്മീയതയുടെ അന്തരീക്ഷത്തിലും ശൈലിയിലും പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഏഷ്യയുടെ ആത്മാവിലേയ്ക്ക് സുവിശേഷ മന്ത്രം ജപിക്കാനാവൂ എന്ന് മുന്‍ ഗൗഹാത്തി രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.