7 മാര്‍ച്ച് 2012, ന്യൂയോര്‍ക്ക് കുടിവെള്ളം ഇനിയും സഹസ്രാബ്ദ വികസന ലക്ഷൃമെന്ന് ഐക്യ
രാഷ്ട്രസംഘടയുടെ ശിശു ക്ഷേമ വിഭാഗത്തിന്‍റെ ഡയറക്ടര്‍ ആന്‍റെണി ലെയിക്ക് വെളിപ്പെടുത്തി. സഹസ്രാബ്ദ
ലക്ഷൃങ്ങളെക്കുറിച്ച് ന്യൂയോര്‍ക്കിലുള്ള ഐക്യ രാഷ്ട്ര സംഘടന ആസ്ഥാനത്ത് മാര്‍ച്ച 6-ാം
തിയതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന യുഎന്നിന്‍റെ പ്രതിനിധി.
പ്രതിദിനം 3000 ശിശുക്കള്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരണമടയുമ്പോള്‍ ഐക്യരാഷ്ട്ര
സംഘടയുടെ സഹസ്രാബ്ദ ലക്ഷൃത്തിന്‍റെ മുന്‍ഗണന ഇനിയും കുടിവെള്ളത്തിനു തന്നെയാണെന്ന് യുഎന്നിന്‍റെ
പ്രതിനിധി വെളിപ്പെടുത്തി. ലോക ജനസംഖ്യയുടെ 11 ശമതമാനം, 80 കോടിയോളം ജനങ്ങള്‍ ഇനിയും
ജീവിതത്തിന്‍റെ പ്രാഥമിക സൗകര്യങ്ങള്‍ക്കും ശുദ്ധജലത്തിനുമായി കേഴുന്നുണ്ടെന്ന് ലോകാരോഗ്യ
സംഘടനയുടെ വക്താവ് മാര്‍ഗ്രറ്റ് ചാനും ന്യൂയോര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.