2012-03-06 17:10:44

വെസ്റ്റ് മിനിസ്റ്റര്‍ ആബി ഗായകസംഘത്തിന്‍റെ ഗാനശുശ്രൂഷ വത്തിക്കാനില്‍


06 മാര്‍ച്ച് 2012, വത്തിക്കാന്‍
ഇംഗ്ലണ്ടിലെ വിഖ്യാതമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ആംഗ്ലിക്കന്‍ ഗായകസംഘം വത്തിക്കാനില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുന്നാളിനോടുബന്ധിച്ച് ഗാനശുശ്രൂഷയില്‍ പങ്കെടുക്കുന്നു. സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വെസ്റ്റ് മിനിസ്റ്റര്‍ ആബിയും സിസ്റ്റെയിന്‍ കപ്പേളയിലെ പേപ്പല്‍ ഗായകസംഘവും സംയുക്തമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
പരിശുദ്ധ സിംഹാസനത്തിന്‍റെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിലെത്തുന്ന ആംഗ്ലിക്കന്‍ ഗായക സംഘം സിസ്റ്റെയിന്‍ കപ്പേളയിലെ പേപ്പല്‍ ഗായകസംഘത്തോടൊപ്പം ജൂണ്‍ 28ാം തിയതി റോമന്‍ ചുവരുകള്‍ക്കു വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കായിലും ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലും ഗാനശുശ്രൂഷ നയിക്കും.
സംയുക്ത ഗാനശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലണ്ടന്‍ സന്ദര്‍ശിക്കുന്ന പേപ്പല്‍ ഗായകസംഘം മെയ് മാസം ആറാം തിയതി വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ ഒരു സംഗീതവിരുന്ന് അവതരിപ്പിക്കുന്നുണ്ട്.








All the contents on this site are copyrighted ©.