2012-03-05 16:35:05

സുവിശേഷവല്‍ക്കരണത്തിന് ആധുനിക സമ്പര്‍ക്കമാധ്യമങ്ങള്‍


05 മാര്‍ച്ച് 2012, റോം
സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് ജെറാള്‍ഡ് ലാക്രോയ്. ക്യുബെക്ക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലാക്രോയ് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആധുനിക സമ്പര്‍ക്കമാധ്യമങ്ങള്‍ സുവിശേഷവല്‍ക്കരണ രംഗത്ത് കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ചത്. അജപാലനരംഗത്ത് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന അദ്ദേഹം, ഇത്തരം മാധ്യമങ്ങളിലൂടെ സഭാംഗങ്ങളും സഭാകൂട്ടായ്മയില്‍ അംഗങ്ങളല്ലാത്തവരുമായ അനേകരിലേക്കു സുവിശേഷ സന്ദേശമെത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നു വ്യക്തമാക്കി. രക്ഷകനായ ദൈവത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും ദൈവത്തിങ്കലേക്ക് അവരെ നയിക്കാനും ഒരോ ക്രൈസ്തവനും കടമയുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.