2012-03-05 16:33:26

ഈശോയെ പരിചയപ്പെടാന്‍ മാര്‍പാപ്പ കുഞ്ഞുങ്ങളെ ക്ഷണിക്കുന്നു


05 മാര്‍ച്ച് 2012, റോം
ഈശോ ആരാണെന്നും അവിടുത്തെ വാക്കുകളും പ്രവര്‍ത്തികളും എന്തായിരുന്നെന്നും കുഞ്ഞുങ്ങള്‍ പഠിക്കണമെന്ന് മാര്‍പാപ്പ. മാര്‍ച്ചു നാലാം തിയതി ഞായറാഴ്ച വിശുദ്ധ സ്നാപകയോഹന്നാന്‍റെ നാമധേയത്തിലുള്ള (ജൊവാന്നി ബാറ്റിസ്റ്റ ദെ ല സാല്ലെ) ഇടവക ദേവാലയ സന്ദര്‍ശനവേളയില്‍ തനിക്കു സ്വാഗതമേകിയ വേദപാഠ വിദ്യാര്‍ത്ഥികളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭയെക്കുറിച്ചും കൂദാശകളെക്കുറിച്ചും കുട്ടികള്‍ പഠിക്കണം. അതുവഴി ജീവിതമെന്ന കല അഭ്യസിക്കുവാന്‍ കുട്ടികള്‍ക്കു സാധിക്കും. ക്രിസ്തുവാണ് ജീവിതമാകുന്ന കല നമ്മെ പഠിപ്പിക്കുന്ന ഗുരുവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.