2012-03-01 16:25:02

യുവജനമേള –
പ്രയോക്താവ്
പരിശുദ്ധാത്മാവ്


1 മാര്‍ച്ച് 2012, ബ്രസീല്‍
ലോക യുവജനമേളയുടെ പ്രയോക്താവ് പരിശുദ്ധാത്മാവെന്ന്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ, അല്മായരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 29-ാം തിയതി ബുധനാഴ്ച റിയോ പട്ടണാധികാരികളോടും പ്രാദേശിക മെത്രാന്‍ സമിതിയിലെ അംഗങ്ങളോടും യുവജന പ്രതിനിധകളോടുമൊപ്പം കൊണ്‍കവാദോയിലെ ക്രിസ്തു ശില്പത്തിന്‍റെ പാദപീഠത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ദേവാലയത്തില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്.
2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബ്രസീലിലെ റിയോ പട്ടണത്തില്‍ അരങ്ങേറുന്ന ലോകയുവജന മേളയില്‍ ബനഡിക്ട് 16-ാമന്‍‍ മാര്‍പാപ്പ പങ്കെടുക്കുമെന്നും, ആഗോള വിശ്വാസ തീര്‍ത്ഥാടനമായ യുവജനമേളയുടെ ഓജസ്സ് പരിശുദ്ധാത്മാവാണെന്നും സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു. ആഗോളതലത്തില്‍ സംഘടിപ്പിച്ച മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മേളയുടെ സന്ദേശഗീതം ഏപ്രില്‍ 1-ാം തിയതി, ഓശാന ഞായര്‍ദിനത്തില്‍ പ്രകാശനംചെയ്യുമെന്നും സംഘാടക സമിതിയുടെ പ്രസിഡന്‍റും റിയോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ജോ റ്റെംപെസ്റ്റാ സമ്മേളത്തില്‍ അറിയിച്ചു.








All the contents on this site are copyrighted ©.