2012-03-01 16:22:40

ദാന്തെയുടെ
പൈതൃകകേന്ദ്രത്തില്‍
കര്‍ദ്ദിനാള്‍ റവാസി


1 മാര്‍ച്ച് 2012, ഇറ്റലി
വിശ്വകവി ദാന്തെയുടെ പേരിലുള്ള സാംസ്കാരിക പൈതൃക കേന്ദ്രത്തിന്‍റെ പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാസ്സി നിയമിതനായി. ഇറ്റലിയുടെ സാംസ്കാരിക മന്ത്രാലയമാണ് വത്തിക്കാന്‍റെ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റവാസ്സിയെ വിശ്വസാഹിത്യ പ്രതിഭയായ അലിഗിയേരി ദാന്തെയുടെ നാമത്തിലുള്ള റോമിലെ സാംസ്കാരിക കേന്ദ്രത്തിന്‍റെ തലവനായി ഫെബ്രുവരി 28-ാം തിയതി നിയമിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളും സഭാ സ്ഥാപനങ്ങലും തമ്മില്‍ നവമായൊരു സാംസ്കാരിക ബന്ധവും ഊര്‍ജ്ജവും വളര്‍ത്തിയെടുക്കാമെന്ന ലക്ഷൃത്തോടെയാണ് താന്‍ ഈ പദവി സ്വീകരിക്കുന്നതെന്ന്, സര്‍ക്കാരിന്‍റെ നിയമനം അറിഞ്ഞ കര്‍ദ്ദിനാള്‍ റവാത്സി റോമില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രസ്താവിച്ചു.

ഡിവൈന്‍ കോമഡി പോലുള്ള വിശ്വത്തര രചനകള്‍കൊണ്ട് സാഹിത്യ ലോകത്തെ സമ്പന്നമാക്കിയ ദാന്തെ 13-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ഫ്ലോറന്‍സിലാണ് ജനിച്ചു വളര്‍ന്നത് (1321-2012). ദാന്തേയുടെ ആത്മീയവും ദൈവശാസ്ത്രപരവും, ഒപ്പം സാഹിത്യമൂല്യമുള്ളതുമായ രചനകള്‍ റോമിലെ യൂണിവേഴ്സിറ്റികളിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് കര്‍ദ്ദിനാള്‍ റവാത്സി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.