2012-02-29 19:23:52

കുടുംബം
വിശ്വാസവേദി


29 ഫെബ്രുവരി 2012, റോം
വിശ്വാസപ്രചരണത്തില്‍ പ്രഥമസ്ഥാനം കുടുംബങ്ങള്‍ക്കാണെന്ന് ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തെരോവിച്ച്, മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു.
സിനഡിന് ഒരുക്കമായി വത്തിക്കാനില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടേറിയേറ്റിന്‍റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഫെബ്രുവരി 28-ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആര്‍ച്ചുബിഷപ്പ് എത്തരോവിച്ച് ഇപ്രകാരം പ്രസ്താവിച്ചത്.
വിശ്വാസപ്രചരണത്തിനും വിശ്വാസ ജീവിതത്തിനുതന്നെയും പ്രതിസന്ധികളുള്ള ഇക്കാലയളവില്‍ വിശ്വാസപ്രമാണങ്ങളും അവയുടെ പ്രായോഗിക വശങ്ങളും യുവതലമുറ പഠിക്കേണ്ടത് ആദ്യം കുടുംബങ്ങളില്‍നിന്നാണെന്ന് സിനഡ് സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് എത്തരോവിച്ച് വെളിപ്പെടുത്തി.
വിശ്വാസ ചൈതന്യത്തെയും സുവിശേഷവത്ക്കരണ പദ്ധതികളെയും ഞെരുക്കുന്ന ഇന്നത്തെ ലോകത്തിന്‍റെ സാംസ്ക്കാരീകാന്തരീക്ഷത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന വിശ്വാസവത്സരം ഓരോ വ്യക്തിയിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന വിശ്വാസദാനം പരിപോഷിപ്പിക്കുവാനും അത് പ്രഘോഷിക്കുവാനുമുള്ള അവസരമായി മാറുമെന്നും.
ഒക്ടോബര്‍ 7-മുതല്‍ 28-വരെ തിയതികളില്‍ വത്തിക്കാനില്‍ കൂടുവാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് എത്തരോവിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.