2012-02-24 17:46:23

സൊമാലിയായെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം


24 ഫെബ്രുവരി 2012, ന്യൂയോര്‍ക്ക്
സൊമാലിയായിലെ ജനതയുടെ സമാധാനത്തിനായുള്ള രോദനം ശ്രവിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോട് ബാന്‍ കി മൂണിന്‍റെ അഭ്യര്‍ത്ഥന. സൊമാലിയായെ സഹായിക്കുന്നതിനുവേണ്ടി ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിസമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ബാന്‍ കി മൂണ്‍. കഠിനമായ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരു രാഷ്ട്രത്തിലെ ജനത തങ്ങളുടെ ജീവനും രാഷ്ട്രവും പുനര്‍നിര്‍മ്മിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. അശാന്തിയുടെ പതിറ്റാണ്ടുകള്‍ക്കുശേഷം ശാന്തിയുടേയും സമാധാനത്തിന്‍റേയും ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ സൊമാലി ജനതയെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭക്ഷൃക്ഷാമം പരിഹരിക്കാനും രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനും വേണ്ടിയുള്ള പദ്ധതികള്‍ അന്താരാഷ്ട്രസഹകരണത്തോടെ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നും ബാന്‍ കി മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.