2012-02-24 17:42:06

യുവജനങ്ങള്‍ തപസ്സുകാലം ഗൗരവമായി ആചരിക്കണമെന്ന് ബിഷപ്പ് ജോയല്‍ ബലോണ്‍


24 ഫെബ്രുവരി 2012, മാനില
യുവജനങ്ങള്‍ തപസ്സുകാലം ഗൗരവമായി ആചരിക്കണമെന്ന് ഫിലിപ്പീന്‍സിലെ ബിഷപ്പ് ജോയല്‍ ബലോണ്‍. പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മങ്ങളും ത്യാഗപ്രവര്‍ത്തികളും വഴി അര്‍ത്ഥപൂര്‍ണ്ണമായി തപസ്സുകാലം ആചരിക്കണമെന്ന് ദേശീയ മെത്രാന്‍സമിതിയുടെ യുവജനകമ്മീഷന്‍റെ അദ്ധ്യക്ഷന്‍കൂടിയായ ബിഷപ്പ് ബലോണ്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു. സുഖലോലുപതയ്ക്കും വിശ്രമങ്ങള്‍ക്കും ഉപരിയായി ജീവിതത്തിന്‍റെ ആന്തരീക മൂല്യങ്ങള്‍ ദര്‍ശിക്കാന്‍ യുവജനങ്ങളെ ക്ഷണിച്ച ബിഷപ്പ് തപസ്സുകാലത്തില്‍ ധ്യാനത്തിനും നിശബ്ദമായ പരിചിന്തനത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ അവര്‍ക്കു സാധിക്കട്ടയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.