2012-02-24 17:45:54

പേപ്പല്‍ പര്യടനം: മെക്സിക്കോയില്‍ പുതിയ ഓണ്‍ലൈന്‍ റേഡിയോ


24 ഫെബ്രുവരി 2012, ലെയോണ്‍ - മെക്സിക്കോ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മെക്സിക്കോ സന്ദര്‍ശനത്തോടനുബന്ധിച്ച് അന്നാട്ടിലെ ലെയോണ്‍ അതിരൂപത പുതിയ ഓണ്‍ലൈന്‍ റേഡിയോ ആരംഭിക്കുന്നു. ജനങ്ങള്‍ക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെക്കുറിച്ചറിയാനും, മെക്സിക്കോ സന്ദര്‍ശന വേളയില്‍ പാപ്പ നല്‍കുന്ന സന്ദേശങ്ങള്‍ തല്‍സമയം ശ്രവിക്കാനും റേഡിയോ സഹായകമാകുമെന്ന് ലെയോണ്‍ അതിരൂപത ഫീദെസ് വാര്‍ത്താ ഏജന്‍സിക്കയച്ച വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളുടെ സഹായത്തോടെ പന്ത്രണ്ടിലധികം തല്‍സമയ പ്രക്ഷേപണങ്ങള്‍ ഒരുക്കുന്ന റേഡിയോയ്ക്ക് ‘ക്രിസ്തോ റെ’ എന്നാണ് പേരിട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.