2012-02-24 17:40:04

ജോര്‍ജ്ജ് ടുപോ അഞ്ചാമന്‍ രാജാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


24 ഫെബ്രുവരി 2012, വത്തിക്കാന്‍
തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ ടോങ്കയുടെ രാജാവ് ജോര്‍ജ്ജ് ടുപോ അഞ്ചാമന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഫെബ്രുവരി ഇരുപത്തിനാലാം തിയതി വെള്ളിയാഴ്ച രാവിലെയാണ് രാജാവും മാര്‍പാപ്പയും കൂടിക്കാഴ്ച്ച നടത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മെംമ്പേര്‍ത്തിയുമായും ജോര്‍ജ്ജ് ടുപോ അഞ്ചാമന്‍ രാജാവ് കൂടിക്കാഴ്ച്ച നടത്തി.

ടോങ്കോയിലെ ചില സാമൂഹ്യ – സാമ്പത്തീക വിഷയങ്ങളെക്കുറിച്ചും, വിശിഷ്യാ അന്നാട്ടിലെ വിവിധ സാമൂഹ്യരംഗങ്ങളില്‍ മാനവ വികസനത്തിനുവേണ്ടി കത്തോലിക്കാ സഭ നല്‍കുന്ന ക്രിയാത്മക സംഭാവനകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ശാന്തസമുദ്രത്തിലെ ദ്വീപുകളിലെ സ്ഥിതിഗതികളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.








All the contents on this site are copyrighted ©.