2012-02-23 20:39:36

വിവാദം
മാധ്യമ സൃഷ്ടമെന്ന്
ഫാദര്‍ തേലക്കാട്ട്


23 ഫെബ്രുവരി 2012, കൊച്ചി
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഫെബ്രുവരി 25-ാം തിയതി ശനിയാഴ്ച കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് സീറോ മലബാര്‍ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.
വത്തിക്കാനില്‍വച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയില്‍നിന്നും
ഫെബ്രുവരി 18-ാം തിയതി കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച മാര്‍ ആലഞ്ചേരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവീകര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിവാദമായതെന്ന് കൊച്ചിയില്‍ നടത്തിയ
മാധ്യമ സമ്മേളനത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് പ്രസ്താവിച്ചു.
ഇരുരാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ സമാധാന പരമായി തീര്‍ക്കാന്‍ പരിശ്രമിക്കുമെന്ന്, റോമിലെ വാര്‍ത്താ ഏജെന്‍സിക്കു നല്കിയ പ്രസ്താവന മാധ്യമങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചാണ് കര്‍ദ്ദിനാളിനെ വിവാദത്തില്‍പ്പെടുത്തിയതെന്ന് ഫാദര്‍ തേലക്കാട്ട് വ്യക്തമാക്കി.
സംഭവം സൂക്ഷമായി പഠിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നും, നിയമപരമായി അത് കൈകാര്യം ചെയ്ത് സത്യവും നീതിയും നടപ്പാക്കണമെന്നും, റോമിലായിരിക്കുന്ന കര്‍ദ്ദാനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചതായി ഫാദര്‍ പോള്‍ തേലക്കാട്ട് മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.