2012-02-23 20:17:56

പാപ്പായ്ക്ക്
സ്വര്‍ണ്ണമെഡല്‍


23 ഫെബ്രുവരി 2012, ഇറ്റലി
ലോക സ്കീയിങ്ങ് ചാമ്പ്യന്‍ഷിപ്പ് 2012-ന്‍റെ (World Ski Championships 2012) സംഘാടകര്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു.
പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വേദിയായ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വച്ചാണ് ഫെബ്രുവരി 22-ാം തിയതി ബുധനാഴ്ച മഞ്ഞില്‍ അരങ്ങേറുന്ന യുവാക്കള്‍ക്കായുള്ള ലോക കായിക മേളയുടെ സംഘാടകര്‍ പാപ്പായ്ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചത്. 15-ാനും 20-നും വയസ്സിന് ഇടയിലുള്ള ലോക താരങ്ങള്‍ മത്സരിക്കുന്ന കായിക മേളയില്‍ 60 രാജ്യങ്ങളില്‍നിന്നായി 200-ല്‍പ്പരം യുവാക്കള്‍ പങ്കെടുക്കുമെന്നും, വടക്കെ ഇറ്റലിയിലെ ആല്പൈന്‍ താഴ്വാരത്തെ റൊക്കരാസ്സോയില്‍ അരങ്ങേറുന്ന കായികമേളയിലേയ്ക്ക് മാര്‍പാപ്പയെ ക്ഷണിക്കുവാനും, അതിന്‍റെ വിജയത്തിനായി അനുഗ്രഹം വാങ്ങുവാനും എത്തിയതാണ് തങ്ങളെന്നും, സംഘാടക സമിതിക്കുവേണ്ടി അലെസ്സാന്ത്രോ പിറ്റിന്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ഫെബ്രുവരി 29-ന് ഇറ്റലിയിലെ മിലാനില്‍ ആരംഭിക്കുന്ന മഞ്ഞിലെ മാമാംഗം മാര്‍ച്ച് 9-ാം തിയതിവരെ നീണ്ടുനില്ക്കും.









All the contents on this site are copyrighted ©.