2012-02-23 09:58:39

തപസ്സാചരണത്തിന്
പാപ്പാ തുടക്കമിട്ടു


22 ഫെബ്രുവരി 2012, റോം
തപസ്സാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. ഫെബ്രുവിരി 22-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് റോമിലെ വിശുദ്ധ സബീനായുടെ ബസിലിക്കായില്‍ മാര്‍പാപ്പ വിഭൂതി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ട് ആഗോളസഭയുടെ തപസ്സാചരണത്തിന് ആരംഭംകുറിക്കുന്നത്. പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ദിവ്യബിലിയുടെ അനുതാപ ശുശ്രൂഷയില്‍ മാര്‍പാപ്പ ചാരം ആശിര്‍വ്വദിക്കുകയും തപസ്സിന്‍റെ പ്രതീകമായി വിശ്വാസികളുടെ നെറ്റിത്തടങ്ങളില്‍ ചാരം പൂശുകയും, ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുകയും ചെയ്യും.
വത്തിക്കാനില്‍നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ ടൈബര്‍ നദീതീരത്തെ അവന്‍റൈന്‍ കുന്നില്‍ സ്ഥതിചെയ്യുന്ന, ഡോമിനിക്കന്‍ സന്യാസിനീ സമൂഹത്തിന്‍റെ സംരക്ഷണയിലുള്ള സാന്‍ സബീനാ ബസിലിക്കയ്ക്ക് 5 നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വിഭൂതി തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പമാര്‍ ഇവിടെ ദിവ്യബലിയര്‍പ്പിച്ചുകൊണട് വലിയനോമ്പിന് തുടക്കം കുറിക്കുന്ന പതിവിനും നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.








All the contents on this site are copyrighted ©.