2012-02-23 20:37:01

കല്‍ക്കട്ടയ്ക്ക് പുതിയ
മെത്രാപ്പോലീത്ത


23 ഫെബ്രുവരി 2012, കല്‍ക്കട്ട
ബിഷപ്പ് തോമസ് ഡിസൂസയെ കല്‍ക്കട്ട അതിരൂപതയുടെ മെത്രാപ്പോലീത്തയായി
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചു. ഫെബ്രുവരി 23-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ്, ഇന്ത്യയിലെ പൂരാതന രൂപതകളിലൊന്നായ കല്‍ക്കട്ടയുടെ മെത്രാപ്പോലീത്തായി ബിഷപ്പ് തോമസ് ഡിസൂസയെ പാപ്പ നിയമിച്ചത്. കല്‍ക്കട്ടയിലെ സെന്‍റ് പോള്‍സ് ഭദ്രാസന ദേവാലയത്തില്‍ മാര്‍പാപ്പായുടെ നിയമനം സഭാ സമൂഹത്തില്‍ തല്‍സമയം വായിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു.
10 വര്‍ഷക്കാലം കല്‍ക്കട്ടയുടെ മെത്രാപ്പോലീത്തയായി സേവനംചെയ്ത ആര്‍ച്ചുബിഷ്പ ലൂക്കസ് സിര്‍ക്കാര്‍, സഭാ നിയമപ്രകാരമുള്ള മെത്രാന്‍ ശുശ്രൂഷയുടെ പ്രായപരിധി, 75 വയസ്സ് എത്തിയതിനെ തുടര്‍ന്നാണ് കല്‍ക്കട്ടയുടെ ക്വാജുത്തോര്‍ സഹായ മെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് തോമസ് ഡിസൂസയെ മാര്‍പാപ്പ കല്‍ക്കട്ടയുടെ മെത്രാപ്പോലീത്താ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.








All the contents on this site are copyrighted ©.