2012-02-21 16:32:17

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സുവര്‍ണ്ണജൂബിലി


21 ഫെബ്രുവരി 2012, കൊച്ചി
ലോകത്തിന് നവമായൊരു കത്തോലിക്കാദര്‍ശനം നല്‍കാന്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു സാധിച്ചുവെന്ന് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ആരംഭിച്ചതിന്‍റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി യില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു കെ.സി.ബി.സി വൈസ്പ്രസിഡന്‍റും വരാപ്പുഴ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് കല്ലറയ്ക്കല്‍. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്ക സഭകള്‍ക്കു ഒരുപോലെ അവകാശപ്പെട്ട പി.ഒ.സി കേരള കത്തോലിക്കാ സഭയുടെ ഐക്യത്തിന്‍റെ പ്രതീകവും സഭയുടെ സിരാകേന്ദ്രവുമാണ്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ ദര്‍ശനങ്ങള്‍ കേരള സഭയില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പി.ഒ.സി യുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ആര്‍ച്ചുബിഷപ്പ്, സഭയ്ക്കു പുത്തന്‍ പ്രഭാതം പ്രദാനം ചെയ്ത സൂന്നഹദോസിന്‍റെ പ്രമാണ രേഖകള്‍ പൂര്‍ണ്ണമായ തോതില്‍ നടപ്പിലാക്കാന്‍ പി.ഒ.സി.യ്ക്കു കടമയുണ്ടെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.